ഭിക്ഷയെടുത്ത് ജീവിക്കുക എന്നത് ഏറ്റവും അപമാനകരമായ ഒരു കാര്യമായിട്ടാണ് നമ്മുടെ സമൂഹം കരുതുന്നത്. എന്നാൽ അതേസമയം തന്നെ ഭിക്ഷാടന മാഫിയയെ കുറിച്ചുള്ള വാർത്തകളും നാം നിരന്തരം കേൾക്കാറുണ്ട്. പലയിടത്തും മരിച്ചു കിടക്കുന്ന ഭിക്ഷക്കാരുടെ വീടുകളിൽ നിന്നും ബാഗിനുള്ളിൽ നിന്നും ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടുള്ള സംഭവങ്ങൾ വാർത്തയും ആയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ഭിക്ഷക്കാരെ കേരളത്തിന്റെ തെരുവുകളിൽ നമുക്ക് കാണാൻ സാധിക്കും.

അവിശ്വസനീയമായ സമ്പാദ്യങ്ങൾ ആണ് ഭിക്ഷാടനം തൊഴിലാക്കിയവർ നേടുന്നത് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം കേരളത്തിലും ഉണ്ടായിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇടപ്പള്ളിയിൽ ഭിക്ഷാടനം നടത്തുന്ന വ്യക്തിയുടെ ബാഗ് പരിശോധിച്ചപ്പോൾ നിരവധി മദ്യക്കുപ്പികളും, ആയിരക്കണക്കിന് രൂപ പ്രതിവാരം ഇയാൾ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രശീതുകളും ആണ് കണ്ടെത്തിയത്. വീഡിയോയിൽ പറയുന്ന കണക്കുകൾ ശരിയാണെങ്കിൽ ഒരു ഐടി പ്രൊഫഷണൽ പ്രതിമാസം സമ്പാദിക്കുന്ന തുകയോളം തന്നെ ഭിക്ഷാടനത്തിലൂടെ ഇയാളും സമ്പാദിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ദൃശ്യം ചുവടെ:

നിക്ഷേപം വേണ്ട, ടാക്സ് കൊടുക്കേണ്ട, വാടക ഇല്ല എന്നിങ്ങനെ നിരവധി ഗുണഗണങ്ങളാണ് ഭിക്ഷാടനം ഒരു തൊഴിലായി കാണുന്നവർക്കുള്ളത്. അന്യസംസ്ഥാനങ്ങളിൽ പോയി ഭിക്ഷയെടുത്താൽ സ്വന്തം നാട്ടിൽ നാണക്കേട് ഉണ്ടാവുകയില്ല എന്ന ഗുണവും ഉണ്ടാവണം. കാരണം നാം തെരുവുകളിൽ ഇന്ന് കാണുന്നവരിൽ, പ്രത്യേകിച്ച് വൻ നഗരങ്ങളിലെ തെരുവുകളിൽ ഭിക്ഷ എടുക്കുന്നവർ കൂടുതലും അന്യസംസ്ഥാനക്കാരാണ്. 10000 കണക്കിന് രൂപ ഇവർ പ്രതിമാസം സമ്പാദിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയിലെ കണക്കുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക