ഭരണം മാത്രമല്ല പൊറോട്ട അടിക്കാനും വൈദഗ്ധ്യമുണ്ടെന്ന് തെളിയിച്ച്‌ സംസ്ഥാന ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുഡ്‌കോര്‍ട്ടിലാണ് സംഘാടകര്‍ക്കൊപ്പം മന്ത്രി പൊറോട്ട അടിക്കാന്‍ കൂടിയത്. പൊറോട്ട അടിക്കുന്നതിന്റെ വിഡിയോയും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

https://fb.watch/ie9wUsK_Vr/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളൊരുക്കിയ ഫുഡ്‌കോര്‍ട്ടിലേക്ക് സംഘാടകര്‍ക്കൊപ്പമാണ് റോഷി അഗസ്റ്റിൻ എത്തിയത്. അവിടെ സന്ദര്‍ശകരുടെ വലിയ തിരക്ക് കാണാന്‍ കഴിഞ്ഞു. പാചകപ്പുര പരിശോധിക്കാന്‍ ചെന്നപ്പോള്‍ പൊറോട്ട അടി നടക്കുകയാണ്. സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തുവെന്ന് മന്ത്രി സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാല്‍വരി മൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി. കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഈ മാസം 30 വരെ നീണ്ടു നില്‍ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക