വായ്പാ കുടിശിക തീര്‍ക്കുന്നതിന്റെ പേരില്‍ ബാങ്കുകാര്‍ കബളിപ്പിച്ചെന്നാരോപിച്ച്‌ പ്രതിഷേധവുമായി വീട്ടമ്മ. എറണാകുളം ആലുവയിലെ ഇസാഫ് ബാങ്കിന് മുന്നിലാണ് സമരം തുടരുന്നത്. എളമക്കര സ്വദേശിനി നിഷയും നാല് വയസുള്ള കുഞ്ഞുമാണ് രാത്രിയിലും ബാങ്കിനു മുന്നില്‍ ഉപരോധിക്കുന്നത്.

നേരത്തെ നിഷ 16 പവന്‍ സ്വര്‍ണം ബാങ്കില്‍ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ 5.45 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ പെെസ അടച്ചെങ്കിലും മുന്‍പ് നിഷയെടുത്ത വായ്പയുടെ കുടിശികയായ 50,000 രൂപ കൂടി അടയ്ക്കാതെ സ്വര്‍ണം തരില്ലെന്ന് ബാങ്ക് അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്നാണ് ബാങ്കിന് മുന്നില്‍ നിഷയും മകളും പ്രതിഷേധമാരംഭിച്ചത്. അതേസമയം നിഷ അടച്ച പണം തിരികെ നല്‍കുമെന്നും സ്വര്‍ണം നല്‍കില്ലെന്നുമാണ് ബാങ്കിന്റെ പ്രതികരണം. ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക