ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ അടക്കം 21 പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല.

പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിലേക്ക് സന്ദര്‍ശനത്തിനായെത്തിയ മുംബൈ, താനെ സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തേക്കടിയില്‍ നിന്നും കൊടിക്കുത്തിമലയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അന്‍പത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. എന്നാല്‍ ഒരു തെങ്ങില്‍ തട്ടി വാഹനം നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക