എയ്ഞ്ചൽ വാലിയിൽ നടന്ന ബഫർ സോൺ വിരുദ്ധ സമര യോദ്ധാക്കൾക്ക് ആവേശം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എത്തി. കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് സമരവേദിയിൽ അണിനിരന്നത് ആയിരങ്ങളാണ്. അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സമ്മേളന വേദിയിലേക്ക് എത്തിയപ്പോൾ ആവേശം അണപൊട്ടി ഒഴുകുകയായിരുന്നു.

കർഷകരെ കുടിയിറക്കിയാൽ കൈവെട്ടുമെന്ന മുന്നറിയിപ്പാണ് കെപിസിസി പ്രസിഡന്റ് യോഗ വേദിയിൽ നൽകിയത്. കർഷക സമരത്തിന് കെപിസിസി ലീഗൽ എയ്ഡ് സെൽവഴി നിയമസഹായം സൗജന്യമായി ലഭ്യമാക്കുമെന്നും കെ സുധാകരൻ പ്രഖ്യാപിച്ചു. ഇവിടെയെത്തി ജനങ്ങളോടും വൈദികരോടും സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ പൂർണ്ണമായ ഗൗരവം തനിക്ക് മനസ്സിലായതെന്നും സമരം സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസിസി പ്രസിഡന്റിന് കെപിസിസി പ്രസിഡൻറ് വക അഭിനന്ദന പെരുമഴ.

കർഷക സമരത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത് കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞ് കേരളത്തിൽ എമ്പാടും സമരവീര്യം ആളിക്കത്തിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ആണെന്ന മുന്നറിയിപ്പും കെ സുധാകരൻ നൽകി. നാട്ടകം സുരേഷിന് ഇപ്പോൾ നല്ല സമയമാണെന്ന് എന്ത് ചെയ്താലും പൊലിക്കുമെന്നും കെപിസിസി പ്രസിഡന്റ് സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക