സോഷ്യല്‍ മീഡിയ ഏറെ രസകരമായ ഒരു ലോകമാണ്. ദിനംപ്രതി ലക്ഷക്കണക്കിന്‌ രസകരമായ വീഡിയോകളും വാര്‍ത്തകളുമാണ് ഇവിടെ എത്തുന്നത്‌. ചില വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഉടന്‍തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെ വധു ഒപ്പിച്ച പണിയാണ് ശ്രദ്ധ നേടിയത്. വധുവരന്മാരെ സംബന്ധിക്കുന്ന ഈ വീഡിയോയില്‍ വിവാഹത്തിന്‍റെ പ്രധാന ചടങ്ങായ വരണമാല്യം ചാര്‍ത്തല്‍ നടക്കുകയാണ്. അപ്പോഴാണ്‌ ഒരു കുസൃതി ഒപ്പിക്കാന്‍ വധുവിന് തോന്നിയത്. മണ്ഡപത്തില്‍ വധു ഒപ്പിച്ച കുസൃതിയും ശേഷം നാണിച്ചു ചമ്മുന്ന വരനേയും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയിലെ രസകരമായ ഈ ദൃശ്യം കണ്ടാല്‍ ആരും ചിരിച്ചു പോകും എന്ന കാര്യത്തില്‍ സംശയമില്ല.ഏതാനും സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ മണ്ഡപത്തില്‍ വരണമാല്യം ചാര്‍ത്തുന്ന വധൂവരന്മാരെ കാണാം. ഒപ്പം പണ്ഡിറ്റ്ജി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയാണ്. താലികെട്ട് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇരുവരുടെയും ബന്ധുക്കളും സമീപത്ത് ഉണ്ട്. ആ സമയത്ത് വധു ഒപ്പിച്ച കുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.വരന്‍ താലി ചാര്‍ത്തുന്ന സമയത്ത് വധുവിന്‍റെ അണപൊട്ടിയ പ്രണയം ചുംബനത്തില്‍ കലാശിയ്ക്കുകയായിരുന്നു. ചുറ്റും ആളുകള്‍ നില്‍ക്കുന്ന കാര്യം പോലും മറന്ന് വധു വരന്‍റെ കവിളില്‍ ചുംബനം നല്‍കുകയാണ്. താലി ചാര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്ന വരന്‍ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുന്നതും നാണിച്ചു ചമ്മുന്നതും വിഡീയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക