അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. പേളിയേയും ഭര്‍ത്താവ് ശ്രീനിഷിനെയും പോലെ തന്നെ ആരാധകരുടെ പ്രിയങ്കരിയാണ് മകള്‍ നിലയും. പേളിയുടെ വ്ളോഗുകളിലെല്ലാം നിറസാന്നിധ്യമാണ് നില.
ഒരു അഭിമുഖത്തിനിടയില്‍ നില ഒപ്പിച്ച ഒരു കുസൃതിയെ കുറിച്ച് പറയുകയാണ് പേളി മാണി. കഴിഞ്ഞ ദിവസം പേളിയുടെയും ശ്രീനിഷിന്റെയും ഫ്ളാറ്റിലേക്ക് ഒരു അതിഥിയെത്തി. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരായിരുന്നു അത്. മഞ്ജുവിനെ സ്നേഹത്തോടെ സ്വീകരിച്ചിരുത്തിയ പേളി, താരവുമായി ഒരു ചെറിയ ചാറ്റും നടത്തി.
ഇതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട് പേളി. എന്നാല്‍, മഞ്ജുവാര്യരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ് നില പേളിയുടെ മൈക്ക് ഓഫ് ചെയ്ത് കളഞ്ഞത്. കുറേനേരം കഴിഞ്ഞാണ് നിലയൊപ്പിച്ച കുസൃതി തനിക്ക് മനസ്സിലായതെന്നും പേളി പറയുന്നു.
“ആയിഷയിലെ പാട്ടിന് ഡാന്‍സ് ചെയ്യുന്ന നിലുവിന്റെ വീഡിയോ ഞാന്‍ ചേച്ചിക്ക് അയച്ച് കൊടുത്തിരുന്നു. അതുവഴി വരുമ്ബോള്‍ കാണാമെന്നായിരുന്നു ചേച്ചി പറഞ്ഞത്. നിലുവിനെ കാണാനായാണ് ചേച്ചി വന്നത്,” മഞ്ജുവാര്യരുടെ വരവിനെ കുറിച്ച് പേളി പറഞ്ഞു.