എം.സി റോഡില്‍ നാട്ടകത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍ ചന്ദ്രന്റെ മകന്‍ അരവിന്ദാണ് മരിച്ചത്. മാന്നാനം കെ. ഇ കോളെജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അരവിന്ദ്.

നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിനും ഇടയിലുള്ള വളവില്‍ തിങ്കള്‍ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട ഹോണ്ട ബൈക്ക്. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ഐഷര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിന്റെ മൃതദേഹം ഏറെ നേരം എംസി റോഡില്‍ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലന്‍സ് വിളിച്ചാണ് മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക