തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷം സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള ലൈസന്‍സ് നേടിയെടുത്തിരിക്കുകയാണ് മഞ്ജു. അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ആണ് ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ മഞ്ജു വാര്യര്‍ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

പുതിയ ചിത്രം ആയിഷയുടെ പ്രമോഷന്‍ തിരക്കിലാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. ജനുവരി 20നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മഞ്ജു വാര്യര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ (ഖദ്ദാമ) കഥയാണ് ആയിഷ പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തില്‍ ഡാന്‍സ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ആയിഷയ്ക്കുണ്ട്. മഞ്ജു വാര്യര്‍ക്ക് പുറമേ നടി രാധികയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.വിഷ്ണുശര്‍മ്മ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ ഒരുക്കിയത്. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക