വരവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടയില്‍ പുറത്തു നിന്നെത്തിയവര്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂര്‍ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 2003 ബാച്ചിന്റെ സംഗമമായിരുന്നു സ്‌കൂളില്‍ നടന്നിരുന്നത്. സംഗമത്തില്‍ പങ്കെടുത്ത തളി കുണ്ടുപറമ്ബില്‍ ഹഖീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗ സംഘമെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്ന ഫുട്‌ബോള്‍ മത്സരമാണ് ഇവര്‍ തമ്മിലുള്ള ശത്രുതക്ക് കാരണമെന്നു പറയുന്നു. ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തില്‍ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവര്‍ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക