ആണുങ്ങള്‍ റോഡില്‍ വെച്ച്‌ അടികൂടുന്നതും വഴക്കുണ്ടാക്കുന്നതും ഒരുപാട് കണ്ടുകാണും. ഇപ്പോഴിതാ നടുറോഡില്‍ സ്ത്രീകള്‍ തമ്മിലടിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഈ വീഡിയോയില്‍ മൂന്ന് സ്ത്രീകള്‍ നിലത്തുകിടന്നും കിടത്തിയും അടിയോടെ അടിയാണ്. നടുറോഡില്‍ വെച്ചാണ് തല്ല് നടത്തുന്നത്. ഇത് കണ്ടതോടെ ആളുക്കള്‍ ഓടികൂടുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു.

പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ റോഡില്‍ ഇട്ട് മരക്കമ്ബ് കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. അടിനടക്കുന്ന സമയത്ത് ഇവര്‍ക്ക് ചുറ്റും വേറെ ചില പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അടി കാര്യമായതോടെ ഇവര്‍ അവിടെ നിന്ന് ഓടിപ്പോയി. ഇവരുടെ അടി കാരണം റോഡില്‍ കുടുങ്ങിയ കാറുകാരനായ യുവാവ് ആണ് ഈ ദൃശ്യം പകര്‍ത്തിയത്. ഘര്‍ കെ കലേഷ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതോടെ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക