തമിഴ് സൂപ്പർതാരം അജിത് കുമാറിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. ‘‘നന്ദി സര്‍, നിങ്ങള്‍ ആയിരിക്കുന്നതിന്’’, മഞ്ജു വാരിയര്‍ കുറിച്ചു. തുനിവ് സെറ്റിൽ അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.

തുനിവിൽ അജിത്തിന്റെ നായികയായ കൺമണി എന്ന ഗ്യാങ്സ്റ്റർ ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. ആക്‌ഷൻ രംഗങ്ങളിലെ മഞ്ജുവിന്റെ പ്രകടനം തിയറ്ററുകളിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ധനുഷ് ചിത്രം അസുരനു ശേഷം മഞ്ജു അഭിനയിക്കുന്ന രണ്ടാമത്ത തമിഴ് സിനിമയാണ് തുനിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിബ്രാനാണ് സം​ഗീതസംവിധാനം. ഛായാഗ്രഹണം നീരവ് ഷായും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക