കോഴിക്കോട് പന്തീരങ്കാവില്‍ യുവതിക്ക് നേരെ കൂട്ടബലാല്‍സംഗം. ജ്യൂസില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക.

രണ്ട് ദിവസം മുമ്ബാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്ബാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. പൊലീസില്‍ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക