CrimeFlashKeralaNews

കൊലപ്പെടുത്തിയത് സംശയം മൂലം; പകൽ കൊലപാതകം നടത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം രാത്രി കുഴിച്ചിട്ടു: ഞാറയ്ക്കലില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഞാറയ്ക്കല്‍ എടവനക്കാട് ഭ‌ര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സജീവന്‍ പൊലീസിനോട് പറഞ്ഞു. 2021 ആഗസ്റ്റ് 16നായിരുന്നു കൊലപാതകം നടത്തിയത്. പകല്‍ സമയത്ത് കൊലപ്പെടുത്തിയ ശേഷം രാത്രികുഴിച്ചിടുകയായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയായിരുന്നു കൊല നടത്തിയതെന്നും മൊഴിയില്‍ പറയുന്നു.

ഭാര്യ വിദേശത്താണെന്നും വിവരങ്ങളൊന്നുമില്ലെന്നുമാണ്‌ ഇയാള്‍ പരാതി നല്‍കിയിരുന്നത്‌. രമ്യയെ കാണാതായതായി പത്രങ്ങളില്‍ പരസ്യവും വന്നിരുന്നു. സജീവന്റെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ നിരീക്ഷിച്ചു. തുടര്‍ന്നാണ്‌ വീട്ടിലെത്തിയതും അസ്‌ഥിക്കഷണങ്ങള്‍ കണ്ടെത്തിയതും. ഒടുവില്‍ കസ്‌റ്റഡിലെടുത്തു ചോദ്യം ചെയ്‌തതോടെ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാച്ചാക്കല്‍ പടിഞ്ഞാറുള്ള വാടകവീട്ടിലെ മുറ്റം കുഴിച്ച്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. രണ്ടര അടിയോളം കുഴിച്ചപ്പോള്‍ത്തന്നെ അസ്‌ഥികളും മറ്റും കണ്ടെത്തി. ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥന്‍മാര്‍ സാമ്ബിളുകള്‍ ശേഖരിച്ചു. അവശിഷ്‌ടങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി മാറ്റി.

രമ്യ ബാംഗ്ലൂരില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്‌ പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ്‌ മക്കളോടു പറഞ്ഞിരുന്നത്‌. ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ്‌ ഇയാള്‍ പരാതി നല്‍കിയത്‌. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രണ്ടു സമുദായത്തില്‍പ്പെട്ട സജീവനും രമ്യയും 17 വര്‍ഷം മുമ്ബ്‌ പ്രണയിച്ചു വിവാഹം കഴിച്ചതാണ്‌. നല്ല രീതിയിലാണു കുടുംബം കഴിഞ്ഞുപോയിരുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. രമ്യയ്‌ക്ക്‌ എറണാകുളത്ത്‌ മാളില്‍ ജോലിയുണ്ടായിരുന്നയായും പറയുന്നു. നായരമ്ബലം നികത്തിത്തറ രമേശിന്റെ മകളാണു രമ്യ. കൊച്ചി തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അഡീഷണല്‍ എസ്‌.പി. ബിജി ജോര്‍ജ്‌, ഡിവൈ.എസ്‌.പി: പി.കെ. മുരളി, ഞാറക്കല്‍ സി.ഐ. രാജന്‍ കെ. അരമന, മുനമ്ബം സി.ഐ: എ.എല്‍. യേശുദാസ്‌ എന്നിവരും സംഭവസ്‌ഥലത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button