യുവതി വീടിനുള്ളില്‍ തീ കൊളുത്തി മരിച്ചതിന് കാരണം മാതാവാണെന്ന് ആരോപിച്ച്‌ നാട്ടുകാര്‍. പനയ്ക്കോടിന് സമീപം പാമ്ബൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശയാണ്(21) ഞായറാഴ്ചയാണ് വീടിനുള്ളില്‍ തീ കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയുടെ ശാരീരിക-മാനസിക പീഡനമാണ് തീകൊളുത്തി മരിക്കാന്‍ കാരണമെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പൊലീസില്‍ കൂട്ടപരാതി നല്‍കിയിരിക്കുകയാണ്.

ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്ബോള്‍ അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയത്. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് മരിച്ച ആശ. രണ്ടാം വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക