മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികവും പൂര്‍ണിമയുടെ നാല്‍പ്പത്തി നാലാം ജന്മദിനവുമായിരുന്നു കഴിഞ്ഞ മാസം. ഈ വിശേഷദിവസം ആഘോഷമാക്കാനായി ഇരുവരും യാത്രതിരിച്ചത് അങ്ങ് ടര്‍ക്കിയിലേക്കാണ്. താരദമ്ബതികള്‍ ന്യൂ ഇയറും ടര്‍ക്കിയില്‍ തന്നെയാണ് ആഘോഷിച്ചതെന്നാണ് വ്യക്തമാകുന്നത്.

ടര്‍ക്കിയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പൂര്‍ണിമയുടെ പ്രൊഫൈലില്‍ നിറയുന്നത്. യാത്രയ്ക്കിടയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള റീല്‍ വീഡിയോ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2002 ഡിസംബര്‍ 13നായിരുന്നു പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്, പ്രാര്‍ത്ഥനയും നക്ഷത്രയും. പ്രാര്‍ത്ഥന ഒരു പിന്നണി ഗായിക കൂടിയാണ്.സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂര്‍ണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പൂര്‍ണിമ അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക