ബംഗളൂരു: വീടിന്റെ പരുിസരങ്ങളിലും സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പലപ്പോഴും അപ്രതീക്ഷിതമായി പാമ്ബുകളെത്തുന്ന സംഭവങ്ങള്‍ പതിവാണ്. നവമാധ്യമങ്ങളുടെ വരവോടെ ഇത്തരത്തില്‍ ഇഴജന്തുക്കളെത്തുന്ന വീഡിയോകളും പലപ്പോളഴും പ്രചരിക്കാറുമുണ്ട്. വീടിനുള്ളില്‍ ഉഗ്രവിഷമുള്ള പാമ്ബെത്തി ഇരിപ്പുറപ്പിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കര്‍ണാടകയിലെ കോതഗരെയിലാണ് സംഭവം.വീടിനകത്തെത്തിയ പാമ്ബ് ഇരിക്കാന്‍ കണ്ടെത്തിയ സ്ഥലമാണ് രസം. ഫ്രിഡ്ജിന് പിന്നിലാണ് സ്ഥലമാണ് മൂര്‍ഖന്‍ പാമ്ബ് വിശ്രമിക്കാനായി തിരഞ്ഞെടുത്തത്. പാമ്ബ് കയറി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വീട്ടുകാർ അതിഥിയെ കണ്ടതുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് പാമ്ബിനെ കണ്ടതിനെ തുടര്‍ന്ന് പാമ്ബുപിടുത്തക്കാരനായ ഒരാള്‍ സ്ഥലത്തെത്തി ഇതിനെ പിടികൂടി.പാമ്ബിനെ പിടികൂന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാമ്ബിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പാമ്ബിനെ പിടികൂടിയത്. പിന്നീട് ഇതിനെ അടുത്തുള്ള വനത്തില്‍ ഇവര്‍ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ എങ്ങനെയാണ് പാമ്ബ് അകത്ത് കടന്നതെന്നോ എപ്പോഴാണ് ഇത് ഫ്രിഡ്ജിനടിയില്‍ ഒളിച്ചതെന്നോ വീട്ടുകാര്‍ക്ക് അറിവില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക