മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്ബരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച്‌ എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ജോഡികള്‍. വിവാഹശേഷം സിനിമയില്‍നിന്നു മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ക്കിടയില്‍ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ സംയുക്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് സംയുക്ത വർമ്മ പങ്കിട്ട ഇൻസ്റ്റാഗ്രാം വീഡിയോ ആണ്. പുതുവത്സരം ആഘോഷിക്കാനായി യാത്രയിലായിരുന്നു ബിജുവും,സംയുക്തയും. വേളയിൽ ഈ മഞ്ഞില്‍ കളിക്കുന്നതും ഫൊട്ടൊയ്ക്ക് പോസ് ചെയ്യുന്നതുമായ സംയുക്തയെ വീഡിയോയില്‍ കാണാം. ബിജു മേനോനും മകനും വീഡിയോയിലുണ്ട്. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. ഇവരുവര്‍ക്കും ദക്ഷ് ധാര്‍മിക് എന്ന് പേരുള്ള മകനുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക