പരീക്ഷ എഴുതാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നടക്കാവ് സ്വദേശി മുഹമ്മദ്‌ ആനിഖ് (19) ആണ് ആത്മഹത്യ ചെയ്തത്. ചെന്നൈ എസ്‌ആര്‍എം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആനിഖ്. ഹാജര്‍ കുറവാണെന്ന് പറഞ്ഞായിരുന്നു പരീക്ഷ എഴുതാന്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയെ അനുവദിക്കാതിരുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കുമ്ബോഴായിരുന്നു സംഭവം.

പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.ഇന്നലെ ഉച്ച കഴിഞ്ഞ് നടക്കാവിലുള്ള ആനിഖിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ഫീസടിച്ചിട്ടും പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളേജില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു ആനിഖ്. വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. തൂങ്ങി നില്‍ക്കുന്ന ആനിഖിനെയാണ് തിരിച്ചെത്തിയ വീട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്വാസം മുട്ട് ഉള്ളതിനാലാണ് ആനിഖിന് ക്ലാസില്‍ പോകാന്‍ ക ഴിയാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. 69 സതമാനം ഹാജരാണ് ആനിഖ് ഉണ്ടായിരുന്നത്. എന്നാല്‍ പരീക്ഷക്കായുള്ള ഫീസ് കൈപറ്റുകയും ചെയ്തിരുന്നു. ആനിഖിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക