കോന്നി ഞള്ളൂരില്‍ വീടിനുള്ളില്‍ വൃദ്ധന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്‍റെ (81) മൃതദേഹമാണ് കത്തി കരിഞ്ഞ നിലയില്‍ വീടിന് ഉള്ളില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം .

ഇയാള്‍ എഴുതിയത് എന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് വീടിന്‍റെ ചുമരില്‍ കണ്ടെത്തി. ഈ ആത്മഹത്യാ കുറിപ്പില്‍ മകന്‍, മകള്‍, അടൂര്‍ ആര്‍ ഡി ഒ, എന്നിവരുടെ പേര് ഉണ്ട്. ഭൂരിഭാഗവും കത്തി കരിഞ്ഞ നിലയിലാണ് .കാലുകള്‍ മാത്രം കരിയാതെ ഉള്ളത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കൂ. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക