പാകിസ്താനിലെ കറാച്ചിയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരം അത്ര ത്രസിപ്പിക്കുന്നതായിരുന്നില്ലെങ്കിലും കമന്റേറ്റര്‍ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പിടിച്ച ചര്‍ച്ചകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഉയരുന്നത്. പാകിസ്താനി കമന്റേറ്റര്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞത് ചെറുതായൊന്ന് മാറിപ്പോയതാണ് സംഗതി വൈറലാകാന്‍ കാരണം.

ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരമായ ഡാനി മോറിസണെയാണ് കക്ഷി ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോള്‍ അത് ഡാനി ഡാനിയേല്‍സ് ആയി പോയി. പ്രശസ്തയായ പോണ്‍ സ്റ്റാറാണ് ഡാനി ഡാനിയേല്‍സ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ സാക്ഷാല്‍ ഡാനി ഡാനിയേല്‍സും വൈറല്‍ വീഡിയോ ശ്രദ്ധിക്കാനിടയായി. കിടിലന്‍ അടിക്കുറിപ്പെഴുതി അവര്‍ അത് റീട്വീറ്റും ചെയ്തു. ‘പുട്ട് മി ഇന്‍ കോച്ച്‌’ എന്നായിരുന്നു ഡാനി ക്യാപ്ഷന്‍ നല്‍കിയത്. കമന്ററിക്കിടയില്‍ പറ്റിയ അബദ്ധം നിരവധി കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക