ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 46 വയസ്സായിരുന്നു. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണ് തിരുമകന്‍റെ വിയോഗമെന്ന് ടി എന്‍ സി സി അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും ടി എന്‍ സി സി മുന്‍ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവന്‍റെ മകനും, സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക