മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷീ ദിലീപ്. മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോഴിതാ മീനാക്ഷി പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. ‘കൊള്ളാം ചേലായിട്ടുണ്ട്’ എന്നാണ് നമിതയുടെ കമന്റ്. ‘മാലാഖ’ എന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സല്‍വാറാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഒന്നും അധികം സജീവമല്ലാതിരുന്ന മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ മീനാക്ഷി ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബ ആഘോഷങ്ങളും അനുജത്തി മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും താരപുത്രി പങ്കുവക്കാറുണ്ട്. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മീനാക്ഷി എന്നാണ് സിനിമയിലേക്കെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ അഭിനയത്തോടല്ല, മീനാക്ഷി ഡോക്ടറാകാനാണ് ഇഷ്ടമെന്നാണ് ഒരിക്കല്‍ അഭിമുഖത്തിനിടെ ദിലീപ് പറഞ്ഞത്. മീനാക്ഷി സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളില്‍ ഒന്നും സത്യമില്ലെന്നാണ് അടുത്ത സുഹൃത്ത് നമിത പ്രമോദും പറഞ്ഞത്.

ഞങ്ങള്‍ അതെല്ലാം വായിച്ചും പരസ്പരം അയച്ചും തമാശ പറഞ്ഞ് ചിരിക്കാറുണ്ട്.. അവള്‍ക്ക് ഇത്തരം വ്യാജ വാര്‍ത്തകള്‍ കാണുമ്പോള്‍ എല്ലാം പുച്ഛമാണ്.. ചിലതെല്ലാം ഞാന്‍ കാണുന്നത് അവള്‍ക്ക് അയച്ചുകൊടുക്കും.. അപ്പോഴും അവള്‍ പുച്ഛ സ്മൈലിയാണ് എനിക്ക് അയക്കാറുള്ളത് എന്നും നമിത പറയുന്നത്.. മീനൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്.. അവള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്ന വ്യക്തിയല്ല.. മീനൂട്ടി വളരെ പാവമാണ്. നല്ലൊരു കൊച്ചാണ്.. എന്നും നമിത പ്രമോദ് മീനാക്ഷി ദിലീപിനെ കുറിച്ച് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക