ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീര ബെന്‍ അന്തരിച്ചത്.പൊതു ദര്‍ശനമോ ആള്‍ക്കൂട്ടമോ ഇല്ലാതെ വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്. മോദിയടക്കമുള്ള മക്കളും കുടുംബാഗങ്ങളും അയല്‍ക്കാരും മാത്രം സംബന്ധിക്കുന്ന ചടങ്ങുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.പ്രധാനമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് ഒരു മാറ്റവും ഉണ്ടാവില്ലന്നാണ് PM ഓഫീസ് അറിയിച്ചത്.

നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണില്‍ അമ്മ 100-ാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പര്‍ശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അദ്ദേഹം മാതാവിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക