കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഡി ആര്‍ അനില്‍ ഒഴിയും. ഡി ആര്‍ അനിലിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. കത്ത് വിവാദത്തില്‍ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി എം ബി രാജേഷ്, വി ശിവന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. കൗണ്‍സിലില്‍ പ്രതിനിധ്യമുള്ള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മേയറുടെ രാജിയാവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നതായാണ് വിവരം. ഡി ആര്‍ അനില്‍ സ്ഥാനമൊഴിയുന്നതോടെ കോര്‍പറേഷനിലെ സമരം പ്രതിപക്ഷം അവസാനിപ്പിച്ചേക്കും. കത്ത് എഴുതിയത് താനാണെന്ന് ഡി ആര്‍ അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. മന്ത്രിമാര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് സിപിഐഎം പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍‌ നാഗപ്പന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോര്‍പ്പറേഷന് മുന്നിലെ ദൈനം ദിന സമരം അവസാനിപ്പിക്കുന്നതായി ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. ഉന്നയിച്ച പ്രശ്നങ്ങങ്ങളില്‍ ഗൗരവതരമായ ചര്‍ച്ച നടന്നു. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മേയറുടെ രാജി ആവശ്യത്തില്‍ നിന്ന് പിറകോട്ട് പോയിട്ടില്ല. ജനുവരി 7ലെ ഹര്‍ത്താല്‍ പിന്‍വലിക്കുന്നത് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കി. മേയര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അക്കാര്യത്തില്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക