ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഋഷഭ് പന്തിന് അപകടമുണ്ടായത്. പന്തിന്റെ മെഴ്സിഡസ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് പിന്നാലെ തീപിടിക്കുകയായിരുന്നു.

അപകടത്തില്‍ ഋഷഭ് പന്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക