അഗ്നിപര്‍വതങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ, ലാവയിലേക്ക് മനുഷ്യന് സമാനമായ ഡമ്മി വലിച്ചെറിഞ്ഞ് നടത്തുന്ന പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച്‌ പുറത്തേയ്ക്ക് ഒഴുകിയ ലാവയ്ക്ക് സമീപത്തേയ്ക്ക് പോകുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അമ്ബരപ്പുളവാക്കുന്നത്.

OddIy Terrifying എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ദൃശ്യം പങ്കുവെച്ചത്. ലാവ പ്രവാഹത്തിന് അരികില്‍ നില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. പതുക്കെയാണ് ലാവ പ്രവാഹത്തിന്റെ അരികിലേക്ക് യുവാവ് നടന്നുനീങ്ങുന്നത്. ഹെല്‍മറ്റ് ധരിച്ചും വാക്കിടോക്കി കൈയില്‍ പിടിച്ചുമാണ് യുവാവ് നില്‍ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക