തൃശൂര്‍: വാട്സ്‌ആപ്പ് വീഡിയോ കോളിംഗ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും ചിത്രങ്ങള്‍ അന്താരാഷ്‌ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ പൈന്നൂര്‍ ദേശത്ത് കൊളത്തേക്കാട്ട് കിരണ്‍ കൃഷ്ണ (26)യാണ് പിടിയിലായത്. പ്രതി ചെന്നൈ, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സൗഹൃദം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമാണ് സ്ത്രീയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയത്. തുടര്‍ന്ന് വാട്സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലര്‍ക്കും കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്താരാഷ്‌ട്ര അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി സീല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക