കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സുധാകരനെതിരെ അതൃപ്തിയുമായി കേരളത്തില്‍നിന്നുള്ള ചില എം.പിമാരാണ് രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുന്നില്ല, പ്രസ്താവനകള്‍ പലതും വിവാദമാകുന്നു തുടങ്ങിയവയാണ് വിമര്‍ശനം. സുധാകരനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് എം.പിമാര്‍.

നേരത്തെ തന്നെ എം.പിമാര്‍ പലരും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് വ്യക്തിപരമായി പരാതി അറിയിച്ചിരുന്നു.സമീപകാലത്ത് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് സുധാകരന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. മുസ്‌ലിം ലീഗ് പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രസ്താവനകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് എം.പിമാര്‍ ഉന്നയിക്കുന്ന വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സുധാകരന്‍ തുടരട്ടെ എന്ന നിലപാടാണ് എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ക്കുള്ളത്. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റിയാല്‍ അത് വലിയ തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വവും വിലയിരുത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കം ശക്തമായതോടെ തിരിച്ചടിയുമായി മറുപക്ഷവും രംഗത്തെത്തി. വി ഡി സതീശന്‍ ഇടപെട്ട് തീരുമാനിച്ച മഹിളാ കോണ്‍ഗ്രസ് ഭാരവാഹിപ്പട്ടിക തള്ളി സുധാകരന്‍ തിരിച്ചടിയും തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക