ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്‍പ്പിക്കുകയാണെങ്കില്‍ തങ്ങളുടെ സേവനം പൂര്‍ണ സൗജന്യമായിരിക്കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍. ഫ്രാന്‍സ് അര്‍ജന്റീന ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങിയതിന് പിന്നാലെയായിരുന്നു ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുയാണ് ഈ വാര്‍ത്ത.

ഡിസംബര്‍ 14 ന് മൊറോക്കയെ 2-0 തോല്‍പ്പിച്ചായിരുന്നു ചാമ്ബ്യന്‍മാരായ ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ എത്തിയത്. റഷ്യയിലെ നേട്ടം ഖത്തറിലും ആവര്‍ത്തിച്ച്‌ ചരിത്രം സൃഷ്ടിക്കാനാണ് ഹ്യൂഗോ ലോറിസും സംഘവും യൂറോപ്യന്‍ കളിവേഗവുമായി കാത്തിരിക്കുന്നത്. പരുക്കേറ്റ കരിം ബെന്‍സേമയുടെയും പോള്‍ പോഗ്‌ബെയുടെയും അഭാവത്തിന് ഫ്രാന്‍സിന്റെ കുതിപ്പിന് തടയിടാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രൂപ്പ് ഘട്ടം താണ്ടി ക്വാര്‍ട്ടറില്‍ ശക്തരായ ഇംഗ്ലണ്ടിനെയും സെമിയില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും വിഴ്ത്തിയാണ് ഫൈനല്‍ പ്രവേശം. പിഴവേതുമില്ലാത്ത, വേഗമേറിയ കളിശൈലിയാണ് ഫ്രാന്‍സിന്റെ കരുത്ത്. അതില്‍ പ്രധാനി കിലിയന്‍ എംബാപ്പെ എന്ന യുവരക്തം തന്നെ. 1986നുശേഷം ഒരു ലോകകപ്പ് കിരീടമാണ് ലാറ്റിനമേരിക്കന്‍ കളിയഴകില്‍ മൈതാനം കീഴ്‌പ്പെടുത്തുന്ന ലയണല്‍ മെസിയും സംഘവും ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക