ഐടി പ്രൊഫഷണലുകളായ ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത യുവാവിനെതിരെ അന്വേഷണത്തിന് അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യം തള്ളി കോടതി. വിവാഹം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാത്തവര്‍ പരാതി നല്‍കാത്തിടത്തോളം കാലം വിഷയത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. സോലാപൂര്‍ പോലീസ് ആണ് അന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. വിവാഹം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാത്തവര്‍ പരാതി നല്‍കാത്തിടത്തോളം കാലം വിഷയത്തില്‍ ഇടപെടാന്‍ ആവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

സോലാപൂര്‍ പോലീസ് ആണ് അന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.ഈ മാസം രണ്ടിനായിരുന്നു മഹാലുംഗ് സ്വദേശിയായ അതുല്‍ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്തത്. രാജ്യത്ത് പങ്കാളി ജീവിച്ചിരിക്കെ ബന്ധം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത യുവാവ് വിവാദത്തില്‍ പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന്റെ വീഡിയോകളും വാര്‍ത്തകളും സമൂഹമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ യുവാവിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരികയായിരുന്നു. ഇതിനിടെ സോലാപൂര്‍ സ്വദേശിയായ രാഹുല്‍ ഫൂലേ പോലീസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494ാം വകുപ്പ് പ്രകാരം പരാതി നല്‍കുകയും ചെയ്തു. ഇതോടെയായിരുന്നു പോലീസ് കേസ് എടുക്കാനും അന്വേഷണത്തിനും അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അക്ലുജ് തലുക സ്വദേശിനികളെയാണ് അതുല്‍ വിവാഹം ചെയ്തത്. രണ്ട് പേരും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഇരട്ട സഹോദരങ്ങളായ യുവതികള്‍ക്ക് പരസ്പരം പിരിയുക അസാദ്ധ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് പേരെയും യുവാവ് വിവാഹം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക