പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. തൃശൂര്‍ മൂന്ന്പീടിക ബീച്ച്‌ കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്ബില്‍ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി. രാവിലെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസ്സും നാലര വയസ്സും പ്രായമുള്ള കുട്ടികളെയെടുത്താണ് യുവാവ് കിണറ്റില്‍ ചാടിയത്.

ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പോലീസും ഫയര്‍ ഫോഴ്‌സുമെത്തി ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.ചെന്ത്രാപ്പിന്നി പതിനേഴാം കല്ലില്‍ ടൈല്‍സ് കട നടത്തുന്നയാളാണ് ഷിഹാബ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക