ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു സുമലത, ഇപ്പോള്‍ തന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്. തന്റെ മകന്‍ അഭിഷേക് അംബരീഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്തയാണ് സുമലത പങ്കു വച്ചത്. താരം തന്നെയാണ് മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ വിവാഹം ഉണ്ടാകുമെന്നും താരം പറയുന്നു.

താരപുത്രന്റെ ഈ വിവാഹ നിശ്ചയ ചടങ്ങിന് നിരവധി സഹതാരങ്ങളും, ആരാധകരും ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. അഭിഷേകിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍. ഗംഭീരമായി തന്നെ താരം നടത്തി. മലയാളത്തിലും അന്യഭാഷാ സിനിമകളിലും തിളങ്ങിയ സുമലത രാഷ്ട്രീയത്തിലും സജീവമാണ്. കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭ എംപിയാണ് ഇപ്പോൾ സുമലത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക