കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളില്‍ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം ഇന്ന് സംസ്ഥാത്തെ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശമില്ലെന്നത് ആശ്വാസമാണ്. യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നു

അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. രാവിലെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായിരുന്നെങ്കില്‍ വൈകിട്ടോടെ 141.30 അടിയായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. രാവിലെ തന്നെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഡിസംബര്‍ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. എന്നാല്‍ വൃഷ്ടി പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. 2746 ഖന അടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ്. രാവിലെ ഇത് 4261 ഖന അടി ആയിരുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍14-12-2022 മുതല്‍ 15-12-2022 വരെ:ആന്‍ഡമാന്‍ കടലും തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കി. മീ. വേഗതയിലും ചില അവസരങ്ങളില്‍ 55 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിലും തെക്കേ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കി. മീ. വേഗതയിലും ചില അവസരങ്ങളില്‍ 65 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത.

16-12-2022: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

17-12-2022: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലി നോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

18-12-2022: തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഗള്‍ഫ് ഓഫ് മാന്നാര്‍ തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക