സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസിന്റെ യൂസര്‍മാര്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്ത് പണി കിട്ടിയിരിക്കുകയാണ്. വണ്‍പ്ലസ് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒ.എസിന്റെ പുതിയ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ചിലരുടെ ഫോണിന്റെ ഡിസ്‍പ്ലേയില്‍ പച്ച വരകള്‍ ദൃശ്യമായി.

സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകളിലും മറ്റും പച്ച വരകള്‍ സാധാരണയായി ദൃശ്യമാകുന്നത് കണക്ടറില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്ബോഴോ ഉപകരണം തകരാറിലായാലോ ആണ്. അതൊരു ഹാര്‍ഡ്‌വെയര്‍ പ്രശ്നമാണ്. എന്നാല്‍, സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ അവ ദൃശ്യമായതിന്റെ ഞെട്ടലിലാണ് വണ്‍പ്ലസ് യൂസര്‍മാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓക്സിജന്‍ ഒ.എസ് 13-ലേക്ക് അപ്ഡേറ്റ് ചെയ്ത പല വണ്‍പ്ലസ് ഫോണുകളിലും പച്ച വരകള്‍ ദൃശ്യമായതായി ട്വിറ്ററിലെ സമീപകാല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8ടി, വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9ആര്‍, എന്നീ മോഡലുകള്‍ അതില്‍ ഉള്‍പ്പെടുന്നു. വണ്‍പ്ലസ് 10 പ്രോ സീരീസ് ഒഴിച്ചുള്ള ഓക്സിജന്‍ ഒ.എസ് 13 പിന്തുണക്കുന്ന ഏകദേശം എല്ലാ ഫോണുകളിലും ഈ പ്രശ്നം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്രയും പെട്ടന്ന് ഫോണുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിന് പേരുകേട്ട വണ്‍പ്ലസ്, സമീപകാലത്താണ് അവരുടെ ഒ.എസില്‍ മാറ്റം വരുത്തി ഒപ്പോയുടെ കളര്‍ ഒ.എസിന് സമാനമാക്കിയത്. ഏറ്റവും മികച്ച യൂസര്‍ ഇന്റര്‍ഫേസ് അനുഭവം നല്‍കുന്ന ഓക്സിജന്‍ ഒ.എസിന് ഇതെന്ത് പറ്റിയെന്നാണ് സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ചോദിക്കുന്നത്. നേരത്തെ റിയല്‍മി ഫോണുകളിലും ഈ പ്രശ്നം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരത്തില്‍ അപ്ഡേറ്റിന് ശേഷം പച്ചവരകള്‍ സ്ക്രീനില്‍ ദൃശ്യമായ യൂസര്‍മാര്‍ പെട്ടന്ന് തന്നെ സര്‍വീസ് സെന്ററുകളുടെ സഹായം തേടുകയാണ് വേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക