ഡല്‍ഹി – കാണ്‍പൂര്‍ ട്രെയിനില്‍ സൈഡ് സീറ്റിലിരുന്ന യുവാവിന് കഴുത്തില്‍ ഇരുമ്ബുദണ്ഡ് കയറി ദാരുണാന്ത്യം. ജനല്‍ തുളച്ചുകയറി വന്ന ഇരുമ്ബ് ദണ്ഡ് യുവാവിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഋഷികേശ് ദുബെ എന്ന യുവാവാണ് മരിച്ചത്.

ഡല്‍ഹി – കാണ്‍പൂര്‍ നീലാചല്‍ എക്‌സ്പ്രസില്‍ കോച്ചിന്റെ ചില്ലുജനല്‍ തകര്‍ത്ത് ഇരുമ്ബ് ദണ്ഡ് കഴുത്തില്‍ തുളച്ചുകയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ ദന്‍വാറിനും സോമ്‌നക്കും ഇടയില്‍ രാവിലെ 8.45നാണ് അപകടമുണ്ടായത്. ട്രെയിന്‍ അലിഗഡ് ജംഗ്ഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിന് കൈമാറിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക