വിഴിഞ്ഞം സമരത്തെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.

”സമരക്കാര്‍ക്കു നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നു കരുതാനാകില്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെപ്പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായിപ്പോയി. അതിലേക്കു പോകാന്‍ പാടില്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയും ആണ്. അവിടെ ചര്‍ച്ചകള്‍ നീണ്ടുപോകാതെ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം ”- ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക