ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന കാക്കിപ്പടയിലെ ടീസര്‍ റിലീസ് ചെയ്തു. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ…പണിയും പോകും അഴിയും എണ്ണേണ്ടി വരും’ എന്ന ടീസറിലെ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. കുറ്റവാളിയില്‍ നിന്ന് പൊലീസിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് സിനിമ പറയുന്നത്.

നിരഞ്‌ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, ചന്തുനാഥ്, ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, മാലാപാര്‍വതി എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം ജാസി ഗിഫ്ട്. പ്രശാന്ത് കൃഷ്ണ കാമറയും ബാബു രത്നം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക