പലതരം പാമ്ബുകളുടെ വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിരന്തരം വൈറലാകാറുണ്ട്. പാമ്ബുകളെ പിടികൂടുന്നതോ അതല്ലെങ്കില്‍ അവയെ എവിടെ നിന്നെങ്കിലും രക്ഷിക്കുന്നതോ ആയ നിരവധി വീഡിയോകളാണ് നമ്മുടെ ശ്രദ്ധയില്‍ പെടാറുള്ളത്. എന്നാല്‍ ഒരു പാമ്ബിന്റെ ഹിപ്‌സോട്ടൈസിംഗ് തന്ത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇരയെ പിടികൂടുന്നതിന് തൊട്ട് മുന്‍പ് അവയെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന പാമ്ബാണ് വീഡിയോയില്‍ ഉള്ളത്.

“ഹോഗ് നോസ് പാമ്ബിന്റെ അമ്ബരപ്പിക്കുന്ന പ്രതിരോധ തന്ത്രം” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് മുന്നില്‍ നില്‍ക്കുന്ന എതിരാളിയെ അല്ലെങ്കില്‍ ഇരയെ നിമിഷ നേരം കൊണ്ട് തന്റെ വരുതിയിലാക്കുന്ന രീതിയാണിത്. ഹിപ്‌നോട്ടൈസിംഗ് തന്ത്രം എന്നും ഇതിനെ പറയാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാളുടെ കൈപ്പത്തിയിലാണ് പാമ്ബ് ചുരുണ്ട് കിടക്കുന്നത്. തുടര്‍ന്ന് അതിന്റെ തലമാത്രം ഉയര്‍ത്തി നില്‍ക്കുന്നത് കാണാം. ഒപ്പം തന്നെ പാമ്ബ് സ്വന്തം ശരീരം മാത്രം വട്ടത്തില്‍ ചലിപ്പിക്കുന്നുമുണ്ട്. ഇരയുടെ അല്ലെങ്കില്‍ എതിരാളിയുടെ ശ്രദ്ധ പൂര്‍ണമായും ശരീരത്തിലായെന്ന് മനസിലായാല്‍ പാമ്ബ് ആഞ്ഞ് കൊത്തും. ഒട്ടും പ്രതീക്ഷിക്കാതെ കൊത്താന്‍ ആഞ്ഞ് വരുന്ന പാമ്ബിന്റെ വീഡിയോയാണിത്.

വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. പാമ്ബിന്റെ ഇത്തരത്തിലുള്ള പ്രത്യേക കഴിവ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ചിലര്‍. ഇത് ഹോഗ് നോസ് പാമ്ബല്ലെന്നും എഗ് ഈറ്റിംഗ് പാമ്ബാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക