മുതിര്‍ന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ അവധി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം അനിശ്ചിത കാല അവധിയില്‍ പ്രവേശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. നിലവില്‍ ആരോഗ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജന്‍ അവധിയില്‍ കഴിയുന്നത്.

എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം ലഭിക്കാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. രാജ്ഭവന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ സമരത്തില്‍ ഇ.പി. പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന്, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു വിശദീകരണം. കണ്ണൂരിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക