വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും ഒപ്പം നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഈ വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകള്‍ കൊണ്ടുവരുന്നത്. നവംബര്‍ 25 വെള്ളിയാഴ്ച മുതല്‍ 27 വരെ മൂന്നു ദിവസത്തേക്കാണ് സൂപ്പര്‍ സെയില്‍.

ഫാഷന്‍, ബ്യൂട്ടി, ഹോം ആന്റ് ഫര്‍ണിച്ചര്‍, കിച്ചണ്‍വെയര്‍, കുട്ടികളുടെ സാധനങ്ങള്‍, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 90 ശതമാനത്തോളം വരെ വിലക്കുറവ് ഈ സെയിലിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ദേറ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, ദുബൈ ഹില്‍സ് മാള്‍, ദുബൈ മറീന മാള്‍, ദുബൈ മാള്‍, മെര്‍കാറ്റോ, ഠൗണ്‍ സെന്റര്‍ ജുമൈറ, ദ പോയിന്റ്, ഇബ്ന്‍ ബത്തൂത്ത മാള്‍, സര്‍ക്കിള്‍ മാള്‍, നഖീല്‍ മാള്‍, ഗേറ്റ് അവന്യൂ ഡിഐഫ്‍സി, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഫെസ്റ്റിവല്‍ പ്ലാസ, അല്‍ സീഫ്, ബ്ലൂ വാട്ടേഴ്‍സ്, സിറ്റി വാക്ക്, ലാ മെര്‍, ദ ഔട്ട്‍ലെറ്റ് വില്ലേജ്, ദ ബീച്ച്‌ എന്നിവിടങ്ങളില്‍ 3 ദിവസത്ത ഈ സൂപ്പര്‍ സെയിലിന്റെ ഡിസ്‍കൗണ്ട് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാത്രമല്ല വിവിധ മാളുകള്‍ സ്വന്തം നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും മറ്റ് സമ്മാനങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഈ കാലയളവില്‍ മികച്ച ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവുമെന്നാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക