പാമ്ബും കീരിയും ബദ്ധശത്രുക്കളാണ്. പാമ്ബും കീരിയും തമ്മിലുള്ള നിരവധി വീഡിയോകള്‍ ദിനംപ്രതി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പാമ്ബും കീരിയും തമ്മില്‍ എപ്പോഴും പ്രശ്‌നം ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും ജയിക്കുന്നത് കീരി തന്നെയാണ്. ആക്രമണങ്ങളില്‍ നിന്ന് പെട്ടെന്ന് രക്ഷപ്പെടാനും, ഒഴിഞ്ഞ് മാറി അവസരം വരുമ്ബോള്‍ പ്രതീക്ഷിക്കാതെ ആക്രമിക്കാനും ഉള്ള കഴിവാണ് പലപ്പോഴും കീരി തന്നെ ജയിക്കാന്‍ കാരണം ആകാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഒരു കരി മൂര്‍ഖനും ഒരു കീരിയും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോയാണ്.

ഹോളിസ്റ്റിക് ചാനല്‍ 100 എന്ന യൂട്യൂബ് ചാനലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയില്‍ കൊടിയ വിഷമുള്ള ഒരു കരിമൂര്‍ഖനും കീരിയും തമ്മില്‍ പോരാടുന്നത് കാണാം. പാമ്ബ് പലത്തവണ കീരിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്ബോഴും അതില്‍ നിന്ന് ഒഴിഞ്ഞ് മാറി പാമ്ബിന്റെ പത്തിയില്‍ തന്നെ ആക്രമിക്കുകയാണ് കീരി. ഒടുവില്‍ കീരി ആ പത്തടിയുള്ള പാമ്ബിനെ കൊല്ലും. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക