തലശ്ശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയില്‍. ഡിവൈഎഫ്‍യുടെ ലഹരിവിരുദ്ധ പരിപാടിയിലാണ് പാറായി ബാബു പങ്കെടുത്തത്. കൊളശ്ശേരിയിലെ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്ത ചിത്രം പുറത്തായി.

കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിനെ ഇന്നാണ് പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞാണ് പൊലീസ് പാറായി ബാബുവിനെ കീഴ്‍പ്പെടുത്തിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേരും പിടിയിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകിട്ടാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം വെച്ച്‌ സിപിഎം അംഗവും നിട്ടൂര്‍ സ്വദേശിയുമായ ഷമീര്‍ ബന്ധു ഖാലിദ് എന്നിവര്‍ കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് കുറച്ച്‌ കാലങ്ങളായുള്ള ലഹരി വില്‍പ്പന ഷമീറിന്‍റെ മകന്‍ ഷബീല്‍ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം എന്ന് പൊലീസ് പറയുന്നു. ലഹരി മാഫിയയുടെ മര്‍ദ്ദനമേറ്റ ഷബീല്‍ ചികിത്സയിലാണ്. ഈ വിഷയം സംസാരിച്ച്‌ ഒത്തു തീര്‍ക്കാനെന്ന പേരിലാണ് പ്രതികള്‍ ഷമീറിനെ വിളിച്ച്‌ വരുത്തിയത്. പിന്നീടുണ്ടായ സംഘര്‍ഷം കൊലപാതകത്തിലേക്ക് നയിച്ചു. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായ ബഹുജന ക്യാമ്ബയിന്‍ നടത്തുന്നതിനിടെ നടന്ന അരുംകൊല നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക