ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി 9.30 ന് 974 സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഘാനയെയാണ് പറങ്കിപ്പട നേരിടുക. ശക്തമായൊരു സ്ക്വാഡുമായാണ് ഇത്തവണ പോര്‍ച്ചുഗല്‍ ലോകകപ്പിന് എത്തിയിരിക്കുന്നത്.
റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. കൂടാതെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജൊവാവോ ഫെലിക്സ്, റാഫേല്‍ ലിയാവോ, ബര്‍നാര്‍ഡോ സില്‍വ, വിറ്റീഞ്ഞ, റൂബന്‍ നെവെസ്, റൂബന്‍ ഡയസ്, പെപ്പെ, ന്യൂനോ മെന്റെസ്, ഡിയേഗോ ഡാലോട്ട്, ജൊവാവോ കാന്‍സലോ, ഡാനിലോ പേരേരെ, റുയി പെട്രീഷ്യോ തുടങ്ങി ടീമിലെ എല്ലാവരും തന്നെ യൂറോപ്യന്‍ ലീഗികളില്‍ കഴിവ് തെളിയിച്ച താരങ്ങളാണ്.അതുകൊണ്ടുതന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ സാന്റോസിന്റെ ശിഷ്യന്മാര്‍ ലക്ഷ്യമിടുന്നില്ല.
മറുവശത്ത് ഘാനയ്ക്ക് തോമസ് പാര്‍ട്ടി, ഇനാക്കി വില്യംസ്, മൊഹമ്മദ് കുഡുസ്, ജോര്‍ദാന്‍ അയൂ തുടങ്ങിയ താരങ്ങളാണ് കരുത്ത് പകരുന്നത്. എന്തായാലും ലോകകപ്പ് കനകകിരീടം സ്വപ്നം കണ്ട് പോര്‍ച്ചുഗല്‍ ഇറങ്ങുമ്ബോള്‍ ഘാന അതിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.
മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.