കുമളി എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്ന് 400 ഗ്രാം കഞ്ചാവ് പിടികൂടി. ഫാമിലി ട്രിപ്പ് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ യുവതിയെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തിയാണ് മൂന്നംഗ സംഘം കഞ്ചാവ് കടത്താന്‍ നോക്കിയത്. വനിതകള്‍ കൂടെ ഉണ്ടെങ്കില്‍ ചെക്കിംഗ് ഒഴിവാകും എന്ന ധാരണയിലാണ് ഇവര്‍ ഇങ്ങിനെ ചെയ്‌തതെന്ന് കരുതുന്നു. തിരുവനന്തപുരം സ്വദേശികളായ ടിറ്റോ സാന്തന (26 വയസ്സ്), ഹലീല്‍ (40 വയസ്സ്), മിഥുല രാജ് (26 വയസ്സ് ) എന്നിവരെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ഡി, ജോസി വര്‍ഗ്ഗീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അരുണ്‍ വി.എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സ്റ്റെല്ല ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് എടുത്തത്.പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നിന്ന് കഞ്ചാവ് വില്പനക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ നിഷാന്തും പാര്‍ട്ടിയും ചേര്‍ന്നാണ് പുതുപ്പള്ളിത്തെരുവ് സ്വദേശി 22 വയസ്സുള്ള ജംഷീറിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 1.1 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പ്രതി പാലക്കാട് ടൗണ്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ചെറിയ പൊതികളിലാക്കി ചില്ലറ വില്പന നടത്തുന്നയാളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=pfbid0fdcKRzPn4fQnT1uCisgipPLAReMjj7pX8jPWbLboF6kjTAZTaJPARkqzLTUmSyFXl&id=100064553357416&mibextid=Nif5oz

അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ വൈ സെയ്ദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രവീന്‍ കെ വേണുഗോപാല്‍, ദേവകുമാര്‍ വി, പി.യു രാജു സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ കെ.ഹരിദാസ് ,എ മധു , രാജീവ് എസ്, WCEO സീനത്ത്, ഡ്രൈവര്‍ സനി എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക