തിരുവനന്തപുരം: ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റികൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പാല്‍ വില കുറച്ചപ്പോള്‍ കേരളം പാല്‍ വിലയില്‍ ആറു രൂപ വര്‍ദ്ധിപ്പിച്ച്‌ മലയാളികൾക്ക് നല്‍കിയത് ഇരുട്ടടി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രഖ്യാപനത്തോടെ നവംബര്‍ നാലു മുതലാണ് പാല്‍വില കുറച്ചത്. കേരളത്തിൽ വര്‍ദ്ധന നിലവില്‍ വരുന്നതോടെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള നീല കവര്‍ പാലിന് ലിറ്ററിന് 52 രൂപയാകും വില. ഇതോടെ പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറും.

വില കൂട്ടുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടിയെന്നാണ് മില്‍മയുടെ വാദം. എന്നാല്‍ നവംബര്‍ ഒന്നിന് ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 4 രൂപ വര്‍ദ്ധിച്ചിരുന്നു. ചാക്കൊന്നിന് വര്‍ദ്ധന 200 രൂപയായിരുന്നു. കാലിത്തീറ്റയ്ക്ക് വില വര്‍ദ്ധിപ്പിച്ച ശേഷം പാല്‍ വില വര്‍ദ്ധിപ്പിച്ചതുകൊണ്ട് കര്‍ഷകര്‍ക്ക് എങ്ങനെ നേട്ടമുണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്ന സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊണ്ടാണ് പാല്‍ വിലയും വര്‍ദ്ധിക്കുന്നത്. അരിയുടേയും പലവ്യജ്ഞനത്തിന്റേയും മാത്രമല്ല, സോപ്പിന്റേയും ബിസ്‌കറ്റിന്റേയും വരെ വില കുത്തനെ കയറിപോയത് കണ്ട് അന്ധാളിച്ചു നില്‍ക്കുന്നവരെ സംബന്ധിച്ചിത്തോളം കൂനിന്മേല്‍ കുരുവെന്ന പോലെയായി പാല്‍വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം.

കേരളത്തില്‍ മില്‍മയെ പോലെ തമിഴ്‌നാട്ടില്‍ ആവിന്‍ എന്ന പൊതുമേഖലാ കമ്ബനി വഴിയാണ് സര്‍ക്കാരിന്റെ പാല്‍ വിപണനം. ഡിസ്‌കൗണ്ട് കാര്‍ഡുകളും പാല്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍ വില കുറച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ആവിന്‍ കമ്ബനിക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി.ടോണ്‍ഡ് മില്‍ക്ക് (നീല) ലിറ്ററിന് 43 രൂപയായിരുന്നത് നവംബര്‍ 4 മുതല്‍ 40 ആയി. കാര്‍ഡ് ഉടമസ്ഥര്‍ക്ക് 37 രൂപ മാത്രം. സ്റ്റാന്റേര്‍ഡൈസസ് മില്‍ക്ക് (ഗ്രീന്‍) 47 രൂപായിരുന്നത് 44 ആയി. കാര്‍ഡുള്ളവര്‍ക്ക് 42 രൂപ.കര്‍ണ്ണാടകത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ സെപ്തംബര്‍ 11നാണ് പാല്‍വില ലിറ്ററിന് 3 രൂപ കൂട്ടി 40 രൂപയാക്കിയത്. 37 രൂപയായിരുന്നു മുന്‍വില. കര്‍ണ്ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്) വഴിയാണ് കര്‍ണ്ണാടകയിലെ പാല്‍വില്പന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക