അടിമുടി മാറി ആക്കുളം വിനോദസഞ്ചാര കേന്ദ്രം. ആകാശ സൈക്കിളിംഗ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായുള്ള ബാറ്ററി കാറുകള്‍ മ്യൂസിക്കല്‍ ഫൗണ്ടന്‍, എയര്‍ ഫോഴ്സ് മ്യൂസിയവും , കോക്പിറ്റിന്റെ ചലിക്കുന്ന മാതൃകയും, കുട്ടവഞ്ചി സവാരിയുമൊക്കെയായി ഒരു ദിവസം മുഴുവന്‍ ആനന്ദിക്കാന്‍ ആവശ്യമായ റൈഡുകളും വിശ്രമസ്ഥലങ്ങളും, ലോകോത്തര മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവയുമായി സഞ്ചാരികളെ കാത്ത് ആക്കുളം ഒരുങ്ങിക്കഴിഞ്ഞു.

https://m.facebook.com/story.php?story_fbid=pfbid0sYueHAws85St3H2qEqBtTQztm42DuSK22eEmXqK2KcBV53a27K6Mm5ifkRDNuLN2l&id=100044624374989&mibextid=Nif5oz
തിരുവനന്തപുരം ജില്ലയിലെ ആദ്യ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഇന്ന് ( നവംബര്‍ 23) വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കും. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആദ്യ സംരംഭമായ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ പറഞ്ഞു.

പാര്‍ക്കിലേക്ക് ഉദ്ഘാടന ദിവസം നാല് മണി മുതല്‍ എല്ലാ സാഹസിക വിനോദ റൈഡിലടക്കം സൗജന്യ പ്രവേശനം നല്‍കും . പുതുവത്സരം വരെ സാഹസിക വിനോദങ്ങള്‍ അടക്കമുള്ള പ്രവേശനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 30 ശതമാനവും കുട്ടികള്‍ക്ക് 40 ശതമാനവും ഇളവ് ലഭിക്കും. ആക്കുളം ബോട്ട് ക്ലബ്ബ് പരിസരത്ത് പുതുതായി ആരംഭിക്കുന്ന സിനിമാ സൗഹൃദ കഫെയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.