പാലാ നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വിവാദങ്ങൾക്ക് മേൽ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവരുടെ പാർട്ടി സമ്മേളനം നടത്തുന്നതു പോലെയാണ് കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത് എന്ന് വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. നഗരത്തിൽ വ്യാപാരികൾക്കിടയിൽ നടത്തിയ നിർബന്ധിത പിരിവ്, പൊതുജന പങ്കാളിത്ത കുറവും, കുടുംബശ്രീക്കാരെ ഇറക്കി നഗരത്തെ നിശ്ചലമാക്കി നടത്തിയ സാംസ്കാരിക ഘോഷയാത്രയും എല്ലാം വിമർശനത്തിന് വിധേയമാവുകയാണ്.

നഗരസഭയുടെ പ്രഥമ ചെയർമാൻ ആർ വി തോമസ് സ്മാരകമായ ആർ വി പാർക്കിനുള്ളിൽ ഡിജെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ നഗരസഭയുടെ പ്രഥമ ചെയർമാൻ ആർ വി തോമസിന്റെ സ്മാരകമായി നിർമ്മിച്ച ആർ വി പാർക്കിനുള്ളിലാണ് ഇന്നലെ ഡി ജെ പരിപാടികൾ നടത്തിയത്. യുവാക്കളായ മദ്യപ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഡിജെ പരിപാടിക്ക് നടന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നഗരസഭ രൂപീകരണത്തിലും വികസനത്തിലും നിർണായക പങ്കുവഹിച്ച മഹാരഥന്മാരായ മുൻ അധ്യക്ഷൻമാരോടുള്ള അവഹേളനം കൂടിയായി മാറുകയാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ എന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കും.

സംഘാടകർക്കെതിരെയും കേസെടുക്കണം

നഗര മധ്യത്തിൽ അഴിഞ്ഞാട്ടത്തിനും, കൂട്ടയടിക്കും ഇടവരുത്തിയ പരിപാടിയുടെ സംഘാടകർക്കെതിരെയാണ് കേസെടുക്കേണ്ടത്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ഉൾപ്പെടെയുള്ള ആളുകൾ ഡിജെ പോലുള്ള പരിപാടികൾ ഉയർത്തുന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് ചൂണ്ടിക്കാട്ടി മണിക്കൂറുകൾക്ക് അകമാണ് ഇടതുമുന്നണിയുടെ ഭാഗമായി കേരള കോൺഗ്രസ് ഭരണം നടത്തുന്ന നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇത്തരം ഒരു ആഭാസത്തിന് വഴിയൊരുങ്ങിയത്. പൊതുമുതലിന് നാശം ഉണ്ടായിട്ടുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പോലും പരിശോധിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾക്ക് വഴിവച്ച സംഘാടകരായ മുനിസിപ്പൽ ഭരണസമിതി അധികാരികൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക