മുരളി ഗോപി കഥയും തിക്കഥയും രചിച്ച്‌ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഒരു മാസ് ചിത്രം എന്നതിനപ്പുറം സമൂഹത്തെ പിടിച്ചു മുറുക്കുന്ന മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെയും ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇപ്പോള്‍, ചിത്രം പറഞ്ഞു വെച്ചതെല്ലാം സംഭവിച്ചു എന്ന് പറയുകയാണ് മുരളി ഗോപി. ‘ലൂസിഫര്‍’ എഴുതുമ്ബോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയാല്‍ മയക്കുമരുന്ന് ശൃംഖല ഇല്ലാതാകില്ല എന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുരളീ ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

https://m.facebook.com/story.php?story_fbid=pfbid0KYzUu2yrQsJ8UnAdyiVer2oHY3CUx2JSoaAr1aR7Tc9diyy6bmNJriKyGrSoEqtil&id=100044171242466&mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘2018-ല്‍ “ലൂസിഫര്‍” എഴുതുമ്ബോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും’ എന്നാണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വന്‍ തോതില്‍ ലഹരിക്കടത്തും മരുന്നുകളുടെ ഉപയോഗം കുറ്റകൃത്യവും കേരളത്തില്‍ നടക്കുകയാണ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളടക്കം ലഹരികള്‍ക്ക് അടിമകളാകുന്നു. പെണ്‍കുട്ടികളെ ലഹരിമരുന്ന് കടത്താന്‍ വേണ്ടി മാത്രം പ്രണയിക്കുകയും അവര്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ ദിനവും കേള്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ ക്യാമ്ബെയ്ന്‍ നടത്തുകയും വീടുകളില്‍ വിളക്കു കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തിടത്തോളം സംസ്ഥാനത്ത് ലഹരി മാഫിയ പിടി മുറുക്കുക തന്നെ ചെയ്യും എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലൂസിഫര്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപിയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക