ഖത്തര്‍ ലോകകപ്പിലെ ആദ്യ അങ്കത്തിനായി ഡെന്മാര്‍ക്ക് ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് കിക്കോഫ് ആകുന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ടുണീഷ്യയാണ് ഡാനിഷ് പടയുടെ എതിരാളികള്‍.

അല്‍ റയ്യാനിലെ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുക. ഫിഫ റാങ്കിംഗില്‍ 10ആം സ്ഥാനത്തുള്ള ഡെന്മാര്‍ക്കിനെ സമ്ബന്ധിച്ചിടത്തോളം ടുണീഷ്യ വലിയ എതിരാളികള്‍ അല്ല. ഞൊടിയിടയില്‍ എതിരാളികളെ വീഴ്ത്തുന്ന തരത്തിലുള്ള വേഗത്തിലുള്ള ആക്രമണങ്ങള്‍ ആണ് ഡെന്മാര്‍ക്കിന്റെ കരുത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ക്രിസ്റ്റ്യന്‍ എറിക്സണ്‍, ആന്ദ്രേയാസ് ക്രിസ്റ്റ്യന്‍സണ്‍, കാസ്പര്‍ ഷ്മൈക്കല്‍, മികേല്‍ ഡംസ്ഗാര്‍ഡ്, കാസ്പര്‍ ഡോള്‍ബര്‍ഗ്, പിയറെ ഹോജ്ബര്‍ഗ്, സ്കൊവ് ഓള്‍സെന്‍ തുടങ്ങിയ യൂറോപ്യന്‍ ലീഗുകളില്‍ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളുമായാണ് ഡെന്മാര്‍ക്ക് ലോകകപ്പിനായി ഖത്തറില്‍ എത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക